india

‘ക്രൈസ്തവരോട് കടുത്ത വിവേചനം’; സര്‍ക്കാര്‍ നിലപാടില്‍ വേദനയെന്ന് അതിരൂപത

By webdesk13

February 25, 2024

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവരോടുള്ളത്  നിതീകരിക്കാനാകാത്ത വിവേചനമെന്ന് തൃശൂര്‍ അതിരൂപത. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരും ഹൈക്കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും  തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്‍റെ നിലപാടില്‍ വേദനയും ഉത്കണ്ഠയും അമര്‍ഷവുമുണ്ടെന്നും അതിരൂപത വ്യക്തമാക്കി. അതിരൂപത സമുദായ ജാഗ്രതാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.