crime

ബംഗളൂരുവില്‍ നിന്ന് സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് ലോഡ്ജുകളില്‍ പാര്‍പ്പിച്ച് പെണ്‍വാണിഭം; രണ്ടുപേര്‍ പിടിയില്‍

By webdesk14

April 28, 2023

ബംഗളൂരുവില്‍ നിന്ന് സ്ത്രീകളെ കടത്തികൊണ്ടുവന്ന് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിയ രണ്ടംഗ സംഘത്തെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂര്‍ സ്വദേശി ഷമീര്‍ എന്നിവരെ കോഴിക്കോട് കസബ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ക്കൊപ്പം ഇടപാടുകാരായി ലോഡ്ജില്‍ എത്തിയിരുന്ന മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് കോടതി ജാമ്യം നല്‍കി. കടത്തിക്കൊണ്ടുവന്ന ബംഗളൂരു സ്വദേശികളായ രണ്ടു സ്ത്രീകളെ കോടതി മുമ്പാകെ ഹാജരാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു പെണ്‍വാണിഭസംഘം പിടിയിലായത്.