crime

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

By webdesk14

March 25, 2023

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന കുട്ടിയെ സീറ്റില്‍ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ബനാറസ് ബസ് കണ്ടക്ടര്‍ കല്‍പ്പള്ളി സ്വദേശി മുഹമ്മദ് സിനാന്‍(22) നെയാണ് മാവൂര്‍ പൊലീസ് പിടികൂടിയത്.

എതിര്‍പ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതിയായ സിനാന്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്‌സോ കേസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.