crime

14കാരനെതിരെ ബസില്‍ വച്ച് ലൈംഗികാതിക്രമം; പ്രതിക്ക് 3 വര്‍ഷം തടവും 50,000 പിഴയും

By webdesk14

March 25, 2023

പട്ടാമ്പി: പതിനാലു വയസുകാരനെ ബസ്സില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ 30കാരന് 3 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയടക്കാനും കോടതി വിധി. അമ്പലപ്പാറ കിഴുര്‍ അനിയത്തു കിഴക്കേ വീട്ടില്‍ മുരളി കൃഷ്ണനെയാണ് പട്ടാമ്പി എഫ് ടി എസ് സി ജഡ്ജ് സതീഷ് കുമാര്‍ ശിക്ഷിച്ചത്.

പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി. ഈ കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഷോര്‍ണൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വനില്‍ കുമാര്‍ ആണ്. കേസില്‍ പ്രോസീക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പി പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേശ്വരി, അഡ്വക്കേറ്റ് ദിവ്യലക്ഷ്മി എന്നിവര്‍ കേസില്‍ പ്രോസീക്യൂഷനെ അസ്സിസ്റ്റ് ചെയ്തു.