kerala

ലൈംഗികാതിക്രമ കേസ്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി കുഞ്ഞുമുഹമ്മദ്

By webdesk18

December 13, 2025

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി കുഞ്ഞുമുഹമ്മദ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാ മ്യാപേക്ഷ നല്‍കി. ഹര്‍ജി സ്വീകരിച്ച കോടതി വിഷയത്തില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് കുഞ്ഞുമുഹമ്മദിനെതിരെ പ രാതി നല്‍കിയത്. അതേസമയം, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് അടുത്തയാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്. ഇടതു സഹയാത്രികനായ കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാന്‍ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. രാജ്യാന്തര ചലച്ചിത്രമേള നട ക്കുന്നതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കുഞ്ഞുമുഹമ്മദിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മേളയുടെ ശോഭ കെടുത്തുമെന്നുമുള്ള വിലയിരുത്തലില്‍ മുഖ്യമ ന്ത്രിയുടെ ഓഫിസ് പൊലീസിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. ചലച്ചിത്രമേളയ്ക്ക് ശേഷമേ ചോദ്യം ചെയ്യലുണ്ടാകൂ.

നവംബര്‍ ആറിന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്ന ത്. ഐഎഫ്എഫ്‌കെയിലേക്ക് സിനിമ തെരഞ്ഞെടുക്കുന്ന ജൂറി അംഗങ്ങളായിരുന്നു ഇരുവരും. സ്‌ക്രീനിങ്ങിന് ശേഷം ഹോട്ടലിലെത്തിയപ്പോള്‍ കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഡിസംബര്‍ രണ്ടിനാണ് പൊലീസിന് കൈ മാറിയത്. എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഡിസംബര്‍ എട്ടിനും, തെരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് നടപടി വൈകിയതെന്നായിരുന്നു പൊലീസിന്റെ വിചിത്ര വാദം. ഭാരതീയ ന്യായസംഹിതയിലെ 74, 75 (1) വകുപ്പുകളാണ് പി.ടി കു ഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. സംഭവദിവസം ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്ത മാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.