film

ലൈംഗികാതിക്രമക്കേസ്; വസ്തുതകള്‍ വളച്ചൊടിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സിദ്ദിഖ്

By Lubna Sherin K P

November 11, 2024

ലൈംഗികാതിക്രമക്കേസില്‍ വസ്തുതകള്‍ വളച്ചൊടിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് നടന്‍ സിദ്ദീഖ് സുപ്രിം കോടതിയില്‍. പരാതിക്കാരി ഉന്നയിക്കാത്ത കാര്യങ്ങള്‍ പോലും പൊലീസ് പറയുന്നുണ്ടെന്നും തനിക്കെതിരെ കെട്ടുക്കഥകള്‍ മെനയുന്നതായും സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് നല്‍കിയ മറുപടിയില്‍ സിദ്ദീഖ് പറഞ്ഞു.

ജാമ്യം ലഭിച്ചാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ലെന്ന് വാദം നിലനില്‍ക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു. ഹരജി നാളെയാണ് പരിഗണിക്കുക.

അതേസമയം കേസില്‍ പരാതി നല്‍കാന്‍ വൈകിയത് എന്തെന്നും ലൈംഗികാതിക്രമം നടന്നതായി ആരോപിക്കുന്നത് 2016ലാണെന്നും സുപ്രിം കോടതി കഴിഞ്ഞ പ്രാവശ്യം ചോദിച്ചിരുന്നു.

സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് 21 വയസ് മാത്രമായിരുന്നെന്നും അക്കാലത്ത് സിദ്ദീഖ് സിനിമയിലെ ശക്തനായിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു.