ആര്‍എസ്എസ് ശാഖയില്‍വെച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് ആരോപിച്ച് മരിച്ച കോട്ടയം സ്വദേശി അനന്തു അജിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക്. അനന്തുവിന്റെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്ന ‘NM’ എന്നയാളെ പൊലീസ് പ്രതിചേര്‍ത്തു.
ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. അനന്തുവിന്റെ അമ്മയുടെ ഉള്‍പ്പെടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. അനന്തു അജിക്ക് നീതി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കോട്ടയം പൊന്‍കുന്നം വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജ് മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആര്‍എസ്എസിന്റെ ചെയ്തികളില്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചതായും അനന്തു കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.