kerala

ബസ് കാത്തു നിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

By webdesk18

August 28, 2025

ബസ് കാത്തു നിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. തിരുവല്ലം സ്വദേശി പ്രദീപാണ് (51) അതിക്രമം നടത്തിയത്. ബസ് കാത്ത് നിന്ന യുവതിയെ പ്രദീപ് ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച കിഴക്കെക്കോട്ട ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.