kerala

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

By sreenitha

January 14, 2026

കോഴിക്കോട്: എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ഇസ്മായിലിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.

എന്‍എസ്എസ് ക്യാമ്പിനിടെയാണ് ഇയാള്‍ വിദ്യാര്‍ഥികളോട് മോശമായി സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തിയത്.

അധ്യാപകന്‍ നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും, അതുവഴി അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കി. താമരശ്ശേരി പൂക്കോട് സ്വദേശിയാണ് പ്രതി.