crime

ലൈംഗിക പീഡനപരാതി; ബി.ജെ.പി എം.പി ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

By webdesk13

April 29, 2023

ബി.ജെ.പി എംപിയും റെസ്‌ലിങ് ഫെഡറേഷന്‍ മേധാവിയുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. ഗുസ്തി താരങ്ങളുടെ പരാതിയില്‍ 2 എഫ്‌ഐആറുകളാണ് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകത്തവരുടെ പരാതിയുമായി ബന്ധപ്പെട്ട് പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റൊരു കേസ് മുതിര്‍ന്ന ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്.

ബ്രിജ് ഭൂഷണതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ച് 4ദിലസത്തിന് ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതിയുടെ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും സുപ്രിം കോടതി പറഞ്ഞു.