Connect with us

News

മൂന്നു മാസമായി ലൈംഗിക പീഡനം; പിതാവിനെ 14കാരി വെടിവെച്ചുകൊന്നു

വെടിയൊച്ച കേട്ടാണ് സംഭവം പുറംലോകം അറിയുന്നത്.

Published

on

ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14 കാരി വെടിവച്ചുകൊന്നു. പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തില്‍ ഗുജര്‍പ്പുര ഏരിയയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് കൊലനടന്നത്. മൂന്നുമാസമായി പിതാവ് തന്നെ ബലാത്സംഗം ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പിതാവ് കിടന്നുറങ്ങുമ്പോള്‍ പെണ്‍കുട്ടി ഉപയോഗിച്ച് ഫലപ്പെടുത്തുകയായിരുന്നു. വെടിയൊച്ച കേട്ടാണ് സംഭവം പുറംലോകം അറിയുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശബരിമല സ്വര്‍ണ്ണക്കൊള്ള പാര്‍ലമെന്റില്‍ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്.

Published

on

ശബരിമല ശ്രീധർമ്മ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് എംപിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. ക്ഷേത്രസ്വത്തുകളുടെ സംരക്ഷണത്തിൽ ഉണ്ടായ വീഴ്ചയും സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്. ആന്റോ ആന്റണി, കൊടുക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ,ഷാഫി പറമ്പിൽ, ജെബി മേത്തർ, അബ്ദുൽ സമാദാനി, ഇ ടി മുഹമ്മദ് ബഷീർ, രാജ് മോഹൻ ഉണ്ണിത്താൻ ,വികെ ശ്രീകണ്ഠൻ, അടൂർ പ്രകാശ് എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ശബരിമല വിശ്വാസികളുടെ ആത്മവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. സംഭവത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടു, അത് എങ്ങനെ നടന്നുവെന്നത് വ്യക്തതയോടെ പുറത്തുവരണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ക്ഷേത്രസ്വത്തുകളുടെ കൈകാര്യം സുതാര്യവും ഉത്തരവാദിത്വപരവുമാകണമെന്ന് ആവശ്യപ്പെട്ട എംപിമാർ, സമാനമായ ക്രമക്കേടുകൾ ആവർത്തിക്കപ്പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യമുന്നയിച്ചു.

Continue Reading

GULF

ഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി

കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.

Published

on

-ദമ്മാം കെഎംസിസി

ദമ്മാം : വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്നവരെ ചേർത്ത് പിടിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തതിലൂടെ മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിന് കേരള ജനത നൽകിയ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നുണ്ടായ കനത്ത തിരിച്ചടിക്കും യു ഡി എഫി ന്റെ അഭൂതപൂർവ്വമായ വിജയത്തിനും കാരണമെന്ന് ദമ്മാം കെഎംസിസി വിലയിരുത്തി.
കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്.
ഇന്ത്യൻ ജനതയെ പല തട്ടുകളിലാക്കി പരസ്‌പരം പോരടിക്കാൻ പുതുവഴികൾ തേടുന്ന ഫാസിസത്തിനെതിരെ പ്രതികരിക്കാതെ, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ വിമര്ശിക്കാനാണ് മുഖ്യമന്ത്രി സമയമത്രയും ശ്രമിച്ചത്-
അതിനുള്ള മതേതര മനസ്സിന്റെ പ്രതികരണമാണ് ത്രിതല പഞ്ചായത്ത് ഫലം നൽകുന്ന മുന്നറിയിപ്പെന്നും കെഎംസിസി ദമ്മാമിൽ സംഘടിപ്പിച്ച വിജയാരവം പരിപാടി നിരീക്ഷിച്ചു.
ചടങ്ങിൽ പ്രസിഡന്റ് സൈനു കുമളി,ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ മഹമൂദ് പൂക്കാട്,സലാം മുയ്യം,മൊയ്‌ദീൻ കെപി, അബ്ദുൽകരീം മുതുകാട്,ഷിബിലി ആലിക്കൽ,അഫ്‌സൽ വടക്കേക്കാട്, സലാഹുദ്ധീൻ കണ്ണമംഗലം,ഷൗക്കത് അടിവാരം സംബന്ധിച്ചു.

Continue Reading

india

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതില്‍ പ്രതിപക്ഷം സഭയില്‍ ഗാന്ധി ചിത്രങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു.

Published

on

പ്രതിപക്ഷത്തിന്റെ രൂക്ഷമായ എതിര്‍പ്പിനെ മാനിക്കാതെ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ബില്ല് ജനവിരുദ്ധമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബില്ലിനെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കും.

ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പൊളിച്ചെഴുതുന്ന പുതിയ ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതില്‍ പ്രതിപക്ഷം സഭയില്‍ ഗാന്ധി ചിത്രങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മഹാത്മാഗാന്ധി രാജ്യത്തിന്റെ വികാരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പുതിയ ബില്ലിലൂടെ 60 ശതമാനം ഫണ്ട് മാത്രമാണ് കേന്ദ്രം നല്‍കുന്നത്. എന്നാല്‍ ഈ ബില്ലിലൂടെ കൂടുതല്‍ നിയന്ത്രണം കേന്ദ്രത്തിന് വരികയാണ്. പദ്ധതിയിലുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

വിബിജി റാംജി എന്ന പുതിയ ബില്ലില്‍ കേന്ദ്ര വിഹിതം 90 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി ചുരുക്കി, സംസ്ഥാന വിഹിതം 10 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തുന്നതാണ് ഭേദഗതി. തൊഴില്‍ ദിനം 100ല്‍ നിന്ന് 125 ആക്കുകയും, കൂലി ഒരാഴ്ചക്കുള്ളില്‍ നല്‍കാനായില്ലെങ്കില്‍ സംസ്ഥാനം തൊഴിലില്ലായ്മ വേതനം നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ നല്‍കേണ്ട തുകയുടെ പരിധി കേന്ദ്രം തീരുമാനിക്കുന്നത് ഉള്‍പ്പെടെ കേന്ദ്രം നിര്‍ദേശിക്കുന്ന പഞ്ചായത്തുകളില്‍ മാത്രം ജോലി നല്‍കുന്നതാണ് പുതിയ ബില്ല്. ബില്ലിനെതിരെ നാളെ രാജ്യ വ്യാപകമായി പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

Continue Reading

Trending