kerala

വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; താല്‍കാലിക അധ്യാപകന്‍ അറസ്റ്റില്‍

By webdesk18

December 18, 2025

ത്യശ്ശൂര്‍: വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ താല്‍ക്കാലിക അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശിയാണ് അറസ്റ്റിലായത്. തൃശൂര്‍ കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി. താല്‍ക്കാലിക അധ്യാപകനായ പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതി. കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.