News

ലൈംഗികാരോപണക്കേസിൽ അമേരിക്കയിൽ രണ്ട് ദിവസത്തിനുള്ളിൽ ആറ് വനിതാ അധ്യാപകരെ അറസ്റ്റ് ചെയ്തു

By webdesk15

April 16, 2023

വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് രണ്ട് ദിവസത്തിനിടെ അമേരിക്കയിൽ ആറ് വനിതാ അധ്യാപകർ അറസ്റ്റിലായി.അർക്കൻസാസ് അദ്ധ്യാപിക ഹെതർ ഹെയർ, ഒക്‌ലഹോമയിൽ നിന്നുള്ള 26 കാരിയായ എമിലി ഹാൻ‌കോക്ക്വെ, ൽസ്റ്റൺ പബ്ലിക് സ്‌കൂളിലെ അധ്യാപിക എമ്മ ഡെലാനി ഹാൻ‌കോക്ക്,അയോവയിലെ ഡെസ് മോയിൻസിലെ ഒരു കാത്തലിക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ ക്രിസ്റ്റൻ ഗാന്റ്,ജെയിംസ് മാഡിസൺ ഹൈസ്‌കൂളിലെ അദ്ധ്യാപിക അല്ലീ ഖേരദ്‌മണ്ട്, പെൻസിൽവാനിയയിൽ നിന്നുള്ള 26 കാരിയായ ഹന്ന മാർത്ത് എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലൈംഗിക ദുരുപയോഗത്തിന് അറസ്റ്റിലാവുന്ന അധ്യാപകരുടെ എണ്ണം അമേരിക്കയിൽ കൂടുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.