kerala

‘കേരള സർവകലാശാലയിലെ എസ്.എഫ്.ഐ ബാനർ ഉടൻ നീക്കണം’; കർശന നിർദേശവുമായി വി.സി

By webdesk14

December 19, 2023

കേരളാ സര്‍വലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനര്‍ നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സിലര്‍ വി.സി മോഹനന്‍ കുന്നുമ്മല്‍. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് ഔദ്യോഗികമായി വി.സി നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വി.സി മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു.

സര്‍വകലാശാല കാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍,ബോര്‍ഡ് എന്നിവ വെക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും വി.സി രജിസ്ട്രാരോട് സൂചിപ്പിച്ചിട്ടുണ്ട്.