kerala

അശ്ലീലത നിറഞ്ഞ ഫ്ലക്സുകൾ ക്യാമ്പസിൽ;ഒടുവിൽ എസ്എഫ്ഐ അത് നീക്കം ചെയ്തു

By Test User

October 29, 2021

തൃശ്ശൂർ: നവാഗതരെ സ്വാഗതം ചെയ്യാൻ എസ്എഫ്ഐ തൃശ്ശൂർ കേരളവർമ്മ കോളേജിൽ സ്ഥാപിച്ച ഫ്ലക്സുകൾ നീക്കം ചെയ്തു. നവാഗതരെ സ്വാഗതം ചെയ്യുന്ന ഫ്ലക്സിൽ അശ്ലീലത നിറഞ്ഞിട്ടുണ്ട് എന്ന് വ്യാപകമായ വിമർശനം വന്നിരുന്നു. ഇതിനുപിന്നാലെയാണ് എസ്എഫ്ഐ ക്യാമ്പസിൽ സ്ഥാപിച്ച ഫ്ലക്സുകൾ എടുത്തുമാറ്റിയത്.

‘തുറിച്ച് നോക്കണ്ട, ഒന്ന് ചിന്തിക്കൂ… ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്‌ളക്‌സുകളായിരുന്നു വിവാദമായത്.

സംഭവത്തിൽ കോളേജിലെ കെ എസ് യു  യൂണിറ്റ് കോളേജ് അധികാരികൾക്ക് പരാതി നൽകിയിരുന്നു.  2017 ലും സമ്മാനമായി കോളേജിൽ ഫ്ലക്സ് വിവാദം ഉയർന്നിരുന്നു.