Connect with us

kerala

20 കുട്ടികളുടെ ഫോട്ടോ അശ്ലീല പേജിലിട്ട എസ്.എഫ്.ഐ നേതാവിന് 15 മിനുട്ട് കൊണ്ട് ജാമ്യം; സംഭവം കേരളത്തിന് നാണക്കേടെന്ന് സഭയില്‍ പ്രതിപക്ഷം

രോഹിത് എന്ന എസ്.എഫ്.ഐ നേതാവാണ് കാലടി ശ്രീശങ്കര കോളേജിലെ പെൺകുട്ടികളുടെ ചിത്രം അശ്ലീല പേജിലൂടെ പുറത്ത് വിട്ടത്

Published

on

20 കുട്ടികളുടെ ഫോട്ടോ അശ്ലീല പേജിലിട്ട കേസിൽ എസ്.എഫ്.ഐക്കാരന് 15 മിനുട്ട് കൊണ്ട് ജാമ്യം കിട്ടിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. സംഭവം കേരളത്തിന് നാണക്കേടാണ്. പരാതിക്കാരിക്ക് നീതി കിട്ടിയില്ല.

സംസ്ഥാനത്തെ ഒരു എം.എൽ.എക്ക് പോലും അത്ര എളുപ്പത്തിൽ ജാമ്യം കിട്ടില്ല. പ്രതികളുടെ രാഷ്ട്രീയം നോക്കാതെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഹിത് എന്ന എസ്.എഫ്.ഐ നേതാവാണ് കാലടി ശ്രീശങ്കര കോളേജിലെ പെൺകുട്ടികളുടെ ചിത്രം അശ്ലീല പേജിലൂടെ പുറത്ത് വിട്ടത്. തെളിവ് സഹിതം പരാതി നൽകിയിട്ടും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയാണ് ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത് ; ആസിഫ് അലി

ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

Published

on

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

200 വർഷം പഴക്കം; കണ്ണൂരില്‍ കണ്ടെത്തിയത് നിധി തന്നെ

പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.

Published

on

കണ്ണൂർ ചെങ്ങളായിൽ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളിൽ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു.

വെനീസിലെ 3 പ്രഭുക്കന്മാരുടെ സ്വർണനാണയങ്ങളാണ് ആഭരണങ്ങൾ ആക്കി മാറ്റിയത്. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. ആർക്കിയോളജി വകുപ്പ് പ്രാഥമിക പരിശോധന പൂർത്തിയാക്കി.

പരിപ്പായിയില്‍ പി.പി. താജുദ്ദീന്റെ റബ്ബര്‍ത്തോട്ടത്തിലാണ് നിധിശേഖരം കണ്ടെത്തിയത്.19 മുത്തുമണി, 14 സ്വര്‍ണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാലത്തെ അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരുപാത്രം എന്നിവയാണ് കണ്ടുകിട്ടിയത്.

Continue Reading

EDUCATION

ബിരുദ പരീക്ഷാ ഫലത്തിന് മുമ്പ് അലീഗഢിൽ പ്രവേശനം: ഹാരിസ് ബീരാൻ എം.പി വൈസ് ചാൻസലർക്ക് കത്തയച്ചു

ഡൽഹിയിലെ കേന്ദ്ര സർവകലാശാലകളിൽ പരീക്ഷാ ഫലം വരും മുമ്പെ അലീഗഢ് മുസ്‍ലിം സർവകലാശാല ബിരുദാനന്തര പ്രവേശന നടപടികളിലേക്ക് കടന്നത് വിദ്യാർഥികളുടെ ആശങ്കയേറ്റിയ സാഹചര്യത്തിലാണ് ഹാരിസ് ബീരാൻ വി.സിക്ക് എഴുതിയത്.

Published

on

വിവിധ കേന്ദ്ര സർവകലാശാലകളിലെ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ തുടർപഠനം സാധ്യമാകും വിധം അലീഗഢിൽ പ്രവേശന നടപടികൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് രാജ്യസഭാ എം.പി അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.നെയ്മ ഖാത്തൂന് അഡ്വ. ഹാരിസ് ബീരാൻ എം.പി കത്തയച്ചു.

ഡൽഹിയിലെ കേന്ദ്ര സർവകലാശാലകളിൽ പരീക്ഷാ ഫലം വരും മുമ്പെ അലീഗഢ് മുസ്‍ലിം സർവകലാശാല ബിരുദാനന്തര പ്രവേശന നടപടികളിലേക്ക് കടന്നത് വിദ്യാർഥികളുടെ ആശങ്കയേറ്റിയ സാഹചര്യത്തിലാണ് ഹാരിസ് ബീരാൻ വി.സിക്ക് എഴുതിയത്.

പരീക്ഷാ ഫലം വൈകുന്ന സർവകലാശാലകളിൽ നിന്നുള്ള മാർക്ക് ലിസ്റ്റ് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കുന്നതിന് സാവകാശം നൽകി അത്തരം വിദ്യാർഥികൾക്കും പ്രവേശനം നൽകണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ജാമിയ മില്ലിയ്യ ഇസ്ലാമിയ, ഡൽഹി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ അവസാന വർഷ ബിരുദ പരീക്ഷ ഫലം പ്രഖ്യാപിക്കാത്തതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളുടെ തുടർപഠനം ആശങ്കയിലാണ്. വിവിധ സർവ്വകലാശാലകളിൽ ബിരുദാനന്തര പഠനത്തിനായി പ്രവേശന പരീക്ഷ എഴുതി കാത്തിരുന്ന നിരവധി വിദ്യാർത്ഥികളാണ് പരീക്ഷാഫലം വൈകിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

Continue Reading

Trending