kerala

എസ്എഫ്‌ഐയെ ഭീകര സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരോധിക്കണം: ഹൈബി ഈഡന്‍ എംപി

By Test User

March 16, 2022

എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍. എസ്എഫ്‌ഐയെ തീവ്രവാദ സംഘടനയായി കണക്കാക്കി നിരോധിക്കണമെന്ന് എംപി ലോക്‌സഭയില്‍  ആവശ്യപ്പെട്ടു. ഹീനമായ കുറ്റകൃത്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ എസ്എഫ്‌ഐ ചെയ്തുകൂട്ടുന്നത്. നിരന്തരമായി വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ ക്രൂരമായി മര്‍ദ്ദിക്കുന്നു. അവരുടെ മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സാഹചര്യത്തിലാണ് എംപി ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു.