kerala

ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശനാനുമതി

By web desk 1

July 17, 2021

ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി. നേരത്തെ 5000 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നു. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21ാം തിയതി വരെയാണ് ഭക്തര്‍ക്ക് പ്രവേശന അനുമതിയുള്ളത്

കര്‍ക്കിടകമാസ പൂജകള്‍ക്കായി ജൂലൈ 16 മുതലാണ് നട തുറന്നത്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് പ്രതിരോധവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി.