പത്തനംതിട്ട: ശബരിമല ആചാര സംരക്ഷണത്തിനായി വേണ്ടി വന്നാല്‍ ആത്മഹുതിക്ക് തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല കര്‍മ്മസമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും പ്രയാര്‍ യോഗത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ശബരിമലയില്‍ യുവതികള്‍ പോയാല്‍ പിന്നെ താന്‍ ശബരിമലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം വന്നാല്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടന്ന് ഭക്തരോട് പറയും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.