തിരുവനന്തപുരം: ശബരിമലയിലുണ്ടായ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും ഇതുവരെ 3,345 പേര്‍ അറസ്റ്റിലായി. ഇന്നലെ മാത്രം 500 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാന്‍ഡ് ചെയ്തു.

പൊലീസിന്റെ ജോലി തടസപ്പെടുത്തിയവരും സ്ത്രീകളെ അസഭ്യം പറഞ്ഞവരുമായ 50 പേരും റിമാന്‍ഡിലുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതിന് 14 കേസുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം, കെ.എസ്.ആര്‍.ടി.സി ബസുകള്‍, മാദ്ധ്യമങ്ങളുടെ വാഹനങ്ങള്‍ എന്നിവ തകര്‍ത്തതിനു 3 മുതല്‍ 13 ലക്ഷം വരെ നഷ്ടമുണ്ടായി. ഇത്രയും തുക കോടതിയില്‍ കെട്ടിവച്ചാലേ ജാമ്യം ലഭിക്കുകയുള്ളൂ.