Culture

ശബരിമല പ്രതിഷേധം; പമ്പയിലേക്ക് പോയ ബസില്‍ നിന്ന് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു

By chandrika

October 16, 2018

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം കനക്കുന്നു. പമ്പയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് പരിശോധിച്ച് സ്ത്രീകളുടെ സംഘം രണ്ട് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു. നിലയ്ക്കലില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് സ്ത്രീകളുള്‍പ്പെട്ട സംഘം പെണ്‍കുട്ടികളെ ഇറക്കി വിട്ടത്.

ബസില്‍ പെണ്‍കുട്ടികളെ കണ്ട സംഘം ബസിനകത്തു കയറി ഇവരെ ബലമായി പുറത്തിറക്കുകയായിരുന്നു. കഴിഞ്ഞ എട്ടുദിവസമായി സ്ത്രീകളുടെ സംഘം പമ്പയിലേക്ക് പോകുന്ന ബസുകള്‍ പരിശോധിച്ച് സ്ത്രീകളില്ല എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും ഇത്തരത്തില്‍ മാത്രമേ പോകാന്‍ സാധിക്കുന്നുള്ളു.