ഷാഫിയെ വകവരുത്താന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് ആയാലും കോണ്‍ഗ്രസ് ആയാലും വിട്ടുകൊടുക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിച്ചതിനെതിരെ യുഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് കെ.സി വേണുഗോപലിന്റെ പ്രതികരണം. ഷാഫി പറമ്പിലിനെ സി.പി.എം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എസ്.പി സുനിലിനെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗത്തിന്റെ ദേഹത്ത് കൈവെക്കാന്‍ പൊലീസുകാരന് കഴിയുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.സി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്നലെ യു.ഡി.എഫ് മാര്‍ച്ചിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ച് മൂക്കിന്റെ എല്ല് പൊട്ടിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മക്കിടെയും സംഘര്‍ഷമുണ്ടായി. എം.പിയെ തല്ലിയ പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെ വളഞ്ഞു. തുടര്‍ന്ന് സ്ഥലത്തുനിന്ന് പൊലീസിനെ തള്ളി പുറത്താക്കി.