kerala

പിആര്‍ ശ്രീജേഷിന് പാരിതോഷികം നല്‍കണമെന്ന് ഷാഫി പറമ്പില്‍

By web desk 1

August 09, 2021

പാലക്കാട്: ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറായ മലയാളിയായ പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. 50 വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളി ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നത്.

1972 ലെ മ്യൂണിച്ച് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ അന്നത്തെ ഹോക്കി ടീം ഗോള്‍ കീപ്പര്‍ മാനുവല്‍ ഫെഡറിക്‌സിന് ശേഷം ഒളിംപിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് അടിയന്തരമായി പാരിതോഷികം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കായിക വകുപ്പ് മന്ത്രിക്കും കത്തയച്ചെന്നും ഷാഫി വ്യക്തമാക്കി. ഇത്തരത്തില്‍ പാരിതോഷികം നല്‍കുന്നത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.