india

ശാഫി സഅദി കർണാടക വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു

By webdesk14

July 06, 2023

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ.എം ശാഫി സഅദി രാജിവച്ചു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പ് വരെ അദ്ദേഹം തന്നെ ഇടക്കാല പ്രസിഡന്റായി തുടരും.

മുന്‍പ് വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ.മുഹമ്മദ് യൂസഫിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒന്നരവര്‍ഷം മുന്‍പാണ് ശാഫി സഅദി തെരഞ്ഞെടുപ്പിലൂടെ വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. മുട്ടല വഖഫ് ഡിവിഷനില്‍ നിന്നുള്ള ബോര്‍ഡ് അംഗമായ അന്‍വര്‍ ചിത്രദുര്‍ഗയും ബാര്‍ കൗണ്‍സില്‍ പ്രതിനിധി അഡ്വ. റിയാസ് ഖാനും ധാരണ പ്രകാരം അടുത്ത തെരഞ്ഞെടുപ്പില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.