ന്യൂഡല്‍ഹി; അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രമായ ‘പത്താന്‍’ നിരവധി വിവാദത്തിലാണ് അകപ്പെട്ടിരിക്കുന്നത്. വിവാദങ്ങള്‍ക്കും ആരാധകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഷാറുഖ് ഖാന്‍. ട്വിറ്ററിലൂടെയാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ആരാധകരുടെ സ്‌നേഹത്തിനും സമയത്തിനും നന്ദിയും അറിയിച്ചിട്ടുണ്ട് താരം. പഠാന്‍ സിനിമ ഒരുതരത്തില്‍ ദേശഭക്തി ചിത്രമാണെന്ന് ചോദ്യത്തിന് മറുപടിയായി നടന്‍ പറഞ്ഞു.
Now my team calling me to work. Will talk with you all some other day. Those who missed out please don’t feel bad….abhi picture baaki hai. Thanks for the love & ur time. See u soon in a theatre now…#Pathaan
— Shah Rukh Khan (@iamsrk) December 17, 2022
സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടര്‍ന്നത്. ഗാനത്തില്‍ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക പദുക്കോണ്‍ അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ഷാറുഖും ദീപികയും പരസ്യമായി മാപ്പു പറയണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. വീര്‍ ശിവജി ഗ്രൂപ്പ് എന്ന സംഘടന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഷാറുഖിന്റെയും ദീപികയുടെയും കോലം കത്തിച്ചു. മുസ്‌ലിംകള്‍ക്കിടയിലെ പഠാന്‍ വിഭാഗത്തെ അപമാനിക്കുന്നതാണെന്നും സിനിമയുടെ പേര് മാറ്റണമെന്നും മധ്യപ്രദേശ് ഉലമ ബോര്‍ഡ് ആവശ്യപ്പെട്ടു.