kerala

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ അഡ്മിഷന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്

By webdesk17

June 05, 2025

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്. നടപടിക്രമങ്ങള്‍ക്കായി കുട്ടികളെ സ്‌കൂളില്‍ എത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവേശനം ഓണ്‍ലൈന്‍ വഴി ആക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതേസമയം ഇന്നാണ് പ്ലസ് വണ്‍ അഡ്മിഷനെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഹാജരാകേണ്ട അവസാന തീയതി.

കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെയും ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്ലസ് വണ്‍ അഡ്മിഷന്‍ നേടാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. വ്യാഴാഴ്ച രാവിലെ 10 മുതല്‍ 5 മണി വരെ വിട്ടയക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.