ദുബൈ:രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ ഞെട്ടിയെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. സഞ്ജുവിന്റെ  ഷോട്ട്​ സെലക്ഷനെയും, ബാറ്റിങ്ങ്​ ക്ലാസിനെയും പ്രകീർത്തിച്ച വോൺ അദ്ദേഹം ഇന്ത്യൻ ടീമിൽ കളിക്കാത്തതിൽ അത്ഭുതം പ്രകടിപ്പിച്ചു.

‘എന്തൊരു കളിയാണ്​ സഞ്ജുവിന്റേത്‌​. സമീപകാലത്ത്​ കണ്ട മികച്ച കളിക്കാരിൽ ഒരാളാണ്​ അദ്ദേഹം. ഇക്കാര്യം നേരത്തേയും ഞാൻ പറഞ്ഞിരുന്നു. അദ്ദേഹം ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും കളിക്കുന്നില്ലെന്ന്​ അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി’ -വോൺ പറഞ്ഞു.

സഞ്​ജുവിന്റേത്​ ക്ലീൻ സ്​ട്രൈക്കിങ്​ ആണ്​. വെറും ഷോട്ടുകളേക്കാളുപരി സഞ്​ജുവി​ന്റേത്​ എല്ലാം അസ്സൽ ക്രിക്കറ്റ്​ ഷോട്ടുകളാണെന്ന്​ നേര​ത്തെ ബാറ്റിങ് ഇതിഹാസം​ സചിൻ തെണ്ടുൽക്കർ അഭിപ്രായപ്പെട്ടിരുന്നു.