Video Stories

ഷാജഹാന്‍ വധക്കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു

By webdesk13

April 17, 2023

സി.പി.എം ബ്രാഞ്ച് സെക്രട്ടറി മലമ്പുഴ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. 12ാം പ്രതി ബിജുവാണ് കുഴഞ്ഞുവീണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് മലമ്പുഴയില്‍ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ സുഹൃത്തുക്കള്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഷാജഹാന്‍ വധക്കേസിലെ 12 പ്രതികളില്‍ എട്ടുപേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിലൊരാളാണ് ബിജു. കണ്ടമുത്തനാണ് ബിജുവിന്റെ പിതാവ്. മാതാവ്: ശാന്ത. സഹോദരന്‍ : ഷിജു.