kerala

ഷാജന്‍ സ്കറിയക്ക് വീണ്ടും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

By webdesk14

June 16, 2023

കൊച്ചി: പിവി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ ചുമത്തിയ കേസില്‍ വീണ്ടും തിരിച്ചടി. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി തള്ളി.

അറസ്റ്റ് തടയണമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുമുള്ള ഷാജന്‍ സ്‌കറിയയുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളുകയും അറസ്റ്റിന് തടസമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തയുണ്ടാക്കി വ്യക്തിഹത്യ നടത്തിയെന്ന എം.എല്‍.എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമത്തിലെ 3-1(ആര്‍), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി- ഇന്ത്യന്‍ ശിക്ഷാനിയമങ്ങളിലെ വകുപ്പുകളനുസരിച്ചുമാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത്.