Connect with us

News

ഷാൻ വധക്കേസ്; പ്രതികളുടെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പി പി ഹാരിസ് ആണ് ഹാജരായത്.

Published

on

എസ്.ഡി.പി.ഐ നേതാവ് കെഎസ് ഷാന്‍ വധക്കേസില്‍ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ വാദം കേട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പി പി ഹാരിസ് ആണ് ഹാജരായത്. തിങ്കളാഴ്ച പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കും.ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം പിന്‍വലിക്കണം എന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം. ഇതിന് അവര്‍ ഉന്നയിക്കുന്ന കാരണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആണ് എന്നുള്ളതാണ്.

ഇദ്ദേഹത്തെയാണ് അന്വേഷണ തലവനായി അന്ന് നിയോഗിച്ചിരുന്നത്. അതുകൊണ്ട് ഇദ്ദേഹത്തിന്റെ കുറ്റപത്രം നിലനില്‍ക്കില്ല എന്നുള്ളതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുന്‍പ് ഉണ്ടായിരുന്ന സമാനമായ കേസുകളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ അതിനെ എതിര്‍ത്തു. അഞ്ചാം തീയതി പ്രതിഭാഗത്തിന്റെ വാദം കേള്‍ക്കുന്നതിന് കേസ് മാറ്റിവച്ചിരിക്കുകയാണ്.

 

india

വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നാണ് നീക്കം. 

Published

on

വോയിസ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ. രണ്ട് റീചാർജ് പ്ലാനുകളാണ് എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന രണ്ട് പ്ലാനുകൾ പുനഃക്രമീകരിച്ചാണ് പുതിയ പ്ലാനുകൾ എത്തിയിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്നാണ് നീക്കം.

ഇന്റർനെറ്റ് ഡേറ്റ നൽകിയിരുന്ന 509 രൂപയുടെ പ്ലാനാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഡേറ്റ ഒഴിവാക്കി അൺലിമിറ്റഡ് വോയ്‌സ് കോളും 900 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കും. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി. ദീർഘകാല വോയ്‌സ് കോൾ, എസ്എംഎസ് സേവനങ്ങൾ വേണ്ടവർക്കാണ് മറ്റൊരു പ്ലാൻ എത്തിച്ചിരിക്കുന്നത്.

ഒരു വർഷം കാലാവധിയുള്ള 1999 രൂപയുടേതാണ് ഈ പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളും 3600 എസ്എംഎസും ഇതിൽ ലഭിക്കും. നേരത്തെ 24 ജിബി ഇന്റർനെറ്റ ഡേറ്റ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് ഒഴിവാക്കിയാണ് പ്ലാൻ പുനഃക്രമീകരിച്ചിരിക്കുന്നത്.

ടെലികോം കമ്പനികൾ ഇന്റർനെറ്റ് ഡേറ്റ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്.

ആവശ്യമില്ലാതെ ഡേറ്റ വാങ്ങുന്നതിന് പകരം ആവശ്യമുള്ള സേവനത്തിന് മാത്രം പണം ചെലവഴിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്നതാണ് പുതിയ ഭേ​ദ​ഗതി.

പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി നിലവിലെ 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് ഉയർത്താനും പുതിയ നിയമത്തിലൂടെ ടെലികോം കമ്പനികൾ നിർബന്ധിതരാക്കുന്നതാണ് നിയമത്തിലെ ഭേദ​ഗതി. പുതിയ പ്ലാനുകൾ വരുന്നത് ആവശ്യമില്ലാതെ ഡേറ്റക്കായി പണം ചെലവഴിക്കുന്നവർക്കും ഡേറ്റ ഉപയോഗിക്കാത്തവർക്കും വലിയ ആശ്വാസം നൽകുന്നതാണ്.

Continue Reading

kerala

‘ഒയാസിസ് മാത്രം എങ്ങനെ അറിഞ്ഞു?; കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി മാറി’: പ്രതിപക്ഷ നേതാവ്

ഒയാസിസിന്റെ പ്രൊപ്പഗാണ്ട മാനേജറെപ്പോലെ എക്‌സൈസ് മന്ത്രി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

Published

on

കഞ്ചിക്കോട്ടെ ബ്രൂവറി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നാട് ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

മഹാരാഷ്ട്ര കമ്പനി മാത്രം മദ്യനിര്‍മാണശാല അനുവദിക്കുന്നത് എങ്ങനെ അറിഞ്ഞു. കേരളത്തിലെ ഒരു ഡിസ്റ്റിലറിയും അറിയാതെ എങ്ങനെ ഒയായിസിന് അനുമതി നല്‍കി?. ഒയാസിസിന്റെ പ്രൊപ്പഗാണ്ട മാനേജറെപ്പോലെ എക്‌സൈസ് മന്ത്രി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്തിനാണ് ഫെഡറല്‍ ബാങ്കില്‍ കിടന്ന പണം എടുത്ത്, മുങ്ങാന്‍ പോകുന്ന, പൊട്ടുമെന്ന് ഉറപ്പുള്ള, കടംകയറി മുടിഞ്ഞ് അനില്‍ അംബാനിയുടെ കമ്പനിയില്‍ കൊണ്ടിട്ടത്?. കമ്മീഷന്‍ വാങ്ങിയിട്ടാണ് ഇങ്ങനെ ചെയ്തത്. ഒരു മറുപടിയെങ്കിലുമുണ്ടോ?. കരുതല്‍ ധനം കൊണ്ടുപോയി ആരെങ്കിലും ഡിബഞ്ചറില്‍ ഇടുമോ?. കാശുമേടിച്ചിട്ട് പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ കൊണ്ടിട്ടു. എന്തും ചെയ്യാന്‍ മടിക്കില്ലാത്തവരാണ്.

മുന്‍മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് കമ്പനിക്ക് ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണെന്നാണ്. റേറ്റിങ് ഏജന്‍സിയുടെ മുഴുവന്‍ റിപ്പോര്‍ട്ടും താന്‍ വായിച്ചു. അതിനുശേഷം തോമസ് ഐസക്കിനേയും ധനകാര്യമന്ത്രിയേയും മറുപടി പറയാന്‍ കണ്ടിട്ടില്ല.

സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെയും സെബിയുടേയും അംഗീകാരമില്ലാത്ത, പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ ഫെഡറല്‍ ബാങ്കിലെ നിക്ഷേപം കൊണ്ടുപോയിട്ട് തുലച്ചുകളഞ്ഞുവെന്ന് വിഡി സതീശന്‍ ആരോപിച്ചു.

Continue Reading

kerala

ഗവർണറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാല്‍ മിനുട്ടില്‍ ഒതുക്കിയിരുന്നു.

Published

on

കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിര്‍വഹിച്ചുവെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാല്‍ മിനുട്ടില്‍ ഒതുക്കിയിരുന്നു.

രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവകേരള നിര്‍മാണത്തിന്റെ പുരോഗതിയാണ് ഗവര്‍ണര്‍ പ്രസംഗിച്ചത്. ജനസമൂഹത്തിനായി നടപ്പിലാക്കുന്ന പദ്ധതികളില്‍നിന്നും പിന്നോട്ടുപോകില്ലെന്ന വ്യക്തമായ സന്ദേശവും നയപ്രഖ്യാപനത്തിലുണ്ട്. വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും എംവി ഗോവിന്ദന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending