Culture

പിണറായി ഭരണത്തില്‍ ആലപ്പുഴയില്‍ കലക്ടര്‍മാര്‍ക്കും രക്ഷയില്ല ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ

By web desk 1

November 03, 2019

ആലപ്പുഴ: ജില്ലാ കളക്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സിപിഎം നിലപാട് ആലപ്പുഴ ജില്ലയുടെ വികസനത്തെ പിന്നോട്ടടിക്കുകയാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ മൂന്നാമത്തെ കലക്ടറാണ് ആലപ്പുഴയില്‍ നിലവിലുള്ളത്. പ്രളയവും കാലാവസ്ഥ വ്യതിയാനവും മൂലം ജില്ലയില്‍ ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ കളക്ടര്‍മാരെ നിരന്തരം മാറ്റുന്ന സര്‍ക്കാര്‍ നടപടികള്‍ മൂലം പരിഹാരമില്ലാത്ത തുടരുകയാണ്. കാര്‍ഷിക മേഖലയും തീരദേശമേഖലയും ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ ശരിയായ രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അവര്‍ പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തുമ്പോള്‍ പാവപെട്ട ജനങളുടെ ന്യായമായ അവകാശങ്ങളാണ് തകര്‍ക്കപെടുന്നതെന്നും എം.എല്‍.എ പറഞ്ഞു