kerala

ഡോ കെ ശാരദാമണി അന്തരിച്ചു

By Test User

May 26, 2021

തിരുവനന്തപുരം: പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി (93) അന്തരിച്ചു. കേരള പഠനത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1961 മുതല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 1988ല്‍ വിരമിച്ചു.തിരുവനന്തപുരത്ത് മകള്‍ക്കൊപ്പമായിരുന്നു താമസം.

കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചായിരുന്നു ആദ്യകാലപഠനം. 1980കളില്‍ സ്ത്രീപ്രസ്ഥാനത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ മുന്‍ പ്രസിഡണ്ടായിരുന്നു. തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് എഴുതിയ പുസ്തകം ഏറെ ശ്രദ്ധേയമാണ്. പത്തോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍ ഗോപിനാഥന്‍ നായരാണ് ഭര്‍ത്താവ്.