india

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

By webdesk17

May 26, 2025

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് ഒരു സിആര്‍പിഎഫ് ജവാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കുറ്റാരോപിതനായ മോത്തി റാം ജാട്ട് ചാരപ്രവര്‍ത്തനത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നും 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി (പിഐഒ) പങ്കുവയ്ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വിവിധ വഴികളിലൂടെ ഇയാള്‍ പിഐഒമാരില്‍ നിന്ന് പണം സ്വീകരിക്കുന്നതായി ഏജന്‍സി കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് മോത്തി റാമിനെ എന്‍ഐഎ പിടികൂടി ചോദ്യം ചെയ്തുവരികയാണ്. പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി മോത്തി റാമിനെ ജൂണ്‍ 6 വരെ കസ്റ്റഡിയില്‍ വിട്ടതായി എന്‍ഐഎ അറിയിച്ചു.