kerala

ഓഹരി ഇടപാടിലൂടെ കോടികള്‍ നഷ്ടപ്പെട്ട യുവഎഞ്ചിനീയര്‍ തൂങ്ങിമരിച്ചു

By Chandrika Web

February 28, 2023

അടൂരില്‍ ഓണ്‍ലൈന്‍ ഓഹരി ഇടപാടിലൂടെ കോടികള്‍ നഷ്ടപ്പെട്ട യുവഎഞ്ചിനീയര്‍ തൂങ്ങിമരിച്ചു. രണ്ടുകോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് വിവരം. ഏഴംകുളം സ്വദേശി ടെന്‍സണ്‍ തോമസ് (32) ആണ് മരിച്ചത്. അദാനിയുടേതടക്കം ഓഹരികള്‍ ഇയാള്‍ വാങ്ങിയതായാണ് നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് വിട്ടുനല്‍കി. ഇന്നലെ വൈകീട്ടാണ് ടെന്‍സനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പോള്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി പേര്‍ക്ക് ലക്ഷങ്ങളാണ് അടുത്തിടെയുണ്ടായ ഓഹരിത്തകര്‍ച്ചയില്‍ നഷ്ടമായിരിക്കുന്നത്. വലിയ ലാഭം പ്രതീക്ഷിച്ച് ജോലിയില്‍നിന്ന് വിട്ടുനിന്നാണ് ടെന്‍സണ്‍ ഓഹരിവ്യാപാരം നടത്തിയിരുന്നത്. ഊഹക്കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിക്കാനെന്ന പേരില്‍ നിരവധി യുവാക്കളാണ് ഓഹരിവിപണിയില്‍ പണമെറിയുന്നത്. കിട്ടുന്നവരേക്കാള്‍ നഷ്ടപ്പെടുന്നവരാണ് ഈ മേഖലയിലധികവും.