Career
ഷാറൂഖ് ഖാന് അഭിമാനം; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വീണ്ടും ചര്‍ച്ചയാകുന്നു
ഭാഷാ വ്യത്യാസമില്ലാതെ ജനങ്ങള്‍ നെഞ്ചിലേറ്റുന്ന നടനാണ് ഷാറൂഖ് ഖാന്. രാജ്യത്തിന് പുറത്തും നടന് ആരാധകരുണ്ട്. പത്താനിലൂടെ ഒരു ഇടവേളക്ക് ശേഷം നടന് ബോളിവുഡിലേക്ക് മടങ്ങിയെത്തി. താരത്തിന്റെ മടങ്ങി വരവ് ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമ ഇന്ഡെസ്ട്രിയും ആരാധകരും.
ഇപ്പോഴിതാ കിങ് ഖാന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഒരു ആരാധകനാണ് ഇതു പങ്കുവെച്ചിരുക്കുന്നത്. ഇത് എസ്.ആര്.കെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
പഠനം പൂര്‍ത്തിയാക്കി 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 2016ല്‍ ഫാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഹന്‍സ് രാജ് കോളേജില്‍ എത്തിയപ്പോഴാണ് പ്രിന്‍സിപ്പിള്‍ രാമ ശര്‍മ എസ്. ആര്.കെക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. 1985 മുതല്‍ 1988 വരെയുള്ള കാലയാളവില്‍ അദ്ദേഹം പഠിച്ച ബി.എ ഇക്കണോമിക്സ് കോഴ്സിന്റെ പരീക്ഷ എഴുതി വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണിത്. 1988-ല്‍ ടെലിവിഷന്‍ താരമായി അഭിനയജീവിതം തുടങ്ങിക്കഴിഞ്ഞിരുന്നു. ജവാനാണ് ഇനി പുറത്തിറങ്ങാനുള്ള ഷാറൂഖ് ഖാന് ചിത്രം.
Career
പി.ടി. സഫ്വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.
റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.
നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്മെന്റ് ആർട്സ് ആൻ്റ് സയന്‍സ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.
Career
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Career
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india9 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

