india

ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ടായില്ല; ശക്തമായ നിലപാട് വേണമെന്ന് ശശി തരൂർ

By webdesk15

August 30, 2023

ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും ശക്തമായ നിലപാട് വേണമെന്നും കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗം ശശി തരൂർ എം.പി ആവശ്യപ്പെട്ടു.അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ ഭാഗമാക്കി ചൈന പുറത്തിറക്കിയ ഔദ്യോഗിക ഭൂപടത്തിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.ചൈനീസ് പാസ്പോർട്ടുള്ള തിബറ്റുകാർക്ക് സ്റ്റേപിൾഡ് വിസ നൽകുന്നത് പരിഗണിക്കണമെന്നും ‘ഏക ചൈന’ നയത്തെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.