2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുമെന്ന് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഷെഹല റാഷിദ് ഷോറ.

എം ഫില്‍ പ്രബന്ധം സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായിരുന്നു. ഒരു ഫോം നല്‍കിയിരുന്നു.അതില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാനും ഉണ്ടായിരുന്നു.

എനിക്ക് ആധാര്‍ കാര്‍ഡില്ല. അത് പൗരന്റെ സ്വകാര്യതക്ക് എതിരാണ്. എന്റെ വൈവ പോലും ആധാര്‍ കാര്‍ഡിന്റെ പേരില്‍ വൈകി. ബി.ജെ.പി ഭരണത്തിനു കീഴില്‍ ആധാര്‍ നമ്പര്‍ എല്ലാ വ്യക്തിവിവരങ്ങളുമായും ബന്ധിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഞാന്‍ ആധാര്‍ കാര്‍ഡ് എടുക്കാതെ തന്നെ എന്റെ ഡിസേര്‍ട്ടേഷന്‍ പൂര്‍ത്തിയാക്കി. ഇത് എന്റെ വിജയമാണ്. എന്റെ അവകാശങ്ങള്‍ എനിക്ക് പ്രധാനമാണ്.
തന്റെ ഗ്രേഡ് മാര്‍ക്കില്‍ സംതൃപ്തയാണ്. ങ്കിലും കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം വെല്ലുവിളികളുടേതായിരുന്നു. ഇനി ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യം. ഷെഹല പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാന്‍ ആരോടും യുദ്ധം ചെയ്യില്ല. ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് തനിക്കുള്ളത്. പക്ഷേ നരേന്ദ്ര മോദിക്കെതിരെ തീര്‍ച്ചയായും പ്രചാരണം നടത്തും. കേന്ദ്രം സര്‍ക്കാര്‍ എല്ലാം രംഗത്തും പൂര്‍ണ്ണ പരാജയമാണ്. യുവാക്കള്‍ക്ക് ജോലിയില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. അധികാരത്തിലെത്തുന്നിതിനു മുമ്പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ഇന്ത്യാ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഷെഹല റാഷിദ് പറഞ്ഞു.