gulf

ശൈഖ് ഖലീഫയുടെ മയ്യിത്ത് ഖബറടക്കി

By Test User

May 14, 2022

റസാഖ് ഒരുമനയൂര്‍

അബുദാബി: വെള്ളിയാഴ്ച അന്തരിച്ച യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്റെ ഭൗതിക ശരീരം ഖബറടക്കി. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ നേതൃത്വത്തില്‍ നിരവധി രാജകുടുംബാംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അല്‍ബുത്തീന്‍ ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്.

നേരത്തെ പള്ളിയിലെത്തിച്ചു മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിച്ചശേഷമാണ് ജനാസ ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രസിഡണ്ടിന്റെ വിയോഗവാര്‍ത്ത പ്രസിഡന്‍ഷ്യല്‍ മന്ത്രാലയം പുറത്തുവിട്ടത്. ഒന്നര വ്യാഴവട്ടക്കാലം രാജ്യത്തിന്റെ നാഢിമിടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയെന്ന നിലക്ക് സ്വദേശികളും വിദേശികളും ഏറെ വേദനയോടെയാണ് അന്ത്യയാത്രാമൊഴി നല്‍കിയത്. രാജ്യത്തെ ആയിരക്കണക്കിന് പള്ളികളില്‍ വെള്ളിയാഴ്ച മഗ്‌രിബ് നമസ്‌കാരശേഷം അന്തരിച്ച പ്രസിഡണ്ടിനുവേണ്ടിയുള്ള ജനാസ നമസ്‌കാരവും പ്രാര്‍ത്ഥനയും നടന്നിരുന്നു.