GULF

ശൈഖ് സഈദിന്റെ മയ്യിത്ത ഖബറടക്കി

By webdesk14

July 28, 2023

അബുദാബി: കഴിഞ്ഞദിവസം മരണപ്പെട്ട ശൈഖ് സഈദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ മയ്യിത്ത് ഖബറടക്കി.

യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ ഉള്‍പ്പെടെ രാജകുടുംബാംഗങ്ങളും പ്രമുഖ വ്യക്തികളും പ്രാര്‍ത്ഥനയിലും സംസ്‌കാര ചടങ്ങിലും സന്നിഹിതരായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് രാഷ്ട്രനേതാക്കളുടെ അനുശോചന പ്രവാഹം തുടരുകയാണ്.

യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ സഹോദരനായ ശൈഖ് സഈദ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.