ദുബൈ: ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ ലതീഫ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ശൈഖ ലതീഫ സന്തോഷ വാര്‍ത്ത അറിയിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിലാണ് രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നത്.

‘ ശൈഖ ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി, ഒരു പെണ്‍കുഞ്ഞിനെ കൊണ്ട് ഞങ്ങള്‍ അനുഗ്രഹീതമായി’ – കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി അവര്‍ എഴുതി.

ഇതുവരെ രണ്ടു ലക്ഷത്തിലേറെ പേരാണ് ശൈഖ ലതീഫയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത്. 2016ലാണ് ശൈഖ് ഫൈസല്‍ സൗദ് ഖാലിദ് അല്‍ ഖാസിമി ശൈഖ ലതീഫയെ വിവാഹം കഴിച്ചത്. 2018ല്‍ ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നിരുന്നു.