kerala

ഇറാഖിൽ നിന്ന് സഊദിയിലേക്ക് പ്രവേശനം അനുവദിച്ചില്ല ;ശിഹാബ് ചോറ്റൂർ കുവൈത്തിൽ

By webdesk15

April 05, 2023

ഇറാഖിൽ നിന്ന് സൗദിയിലേക്ക് കടക്കാനുള്ള അനുമതി ലഭിക്കാത്തതിനെ തുടർന്ന് ശിഹാബ് ചോറ്റൂർ കുവൈത്ത് വഴി സൗദിയിലേക്ക് പ്രവേശിക്കാനുള്ള ശ്രമം തുടങ്ങി. ഈ വർഷം തന്നെ ഹജ്ജ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും അതിനായുള്ള ശ്രമത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അബ്ദലിയിൽനിന്ന് ജഹ്‌റയും പിന്നിട്ട് കുവൈത്ത് അതിർത്തി വഴി സൗദിയിൽ പ്രവേശിക്കാനാണ് ശ്രമിക്കുന്നത്.

ഇറാഖ് ബോർഡറിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചെങ്കിലും എമിഗ്രെഷൻ അധികൃതർ അനുമതി നൽകിയിരുന്നില്ല.അവിടെനിന്നും ഇരുന്നൂറ് കിലോമീറ്റർ നടന്നാണ് കുവൈത്തിലെത്തിയത്.എത്രയും വേഗത്തിൽ കുവൈത്ത് അതിർത്തികടന്ന് മദീനയിലേക്ക് എത്താനാണ് ശിഹാബ് ചോറ്റൂർ ശ്രമിക്കുന്നത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടിൽ നിന്ന് കഴിഞ്ഞ വര്ഷം ജൂൺ രണ്ടിനാണ് അദ്ദേഹം യാത്ര ആരംഭിച്ചത്.