kerala

ലഹരി പരിശോധനക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടി ഷൈന്‍ ടോം ചാക്കോ

By nazmiya nazreen

April 17, 2025

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ ലഹരി പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്.

ഷൈനിന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനല്‍വഴി താഴേക്കിറങ്ങി റിസപ്ഷന്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

നടി വിന്‍സി അലോഷ്യസ് നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഡാന്‍സഫ് പരിശോധനയ്ക്കിടെ മുറിയില്‍ നിന്നിറങ്ങി ഓടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത്. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിലാണ് നടി ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയത്.