kerala

ലക്ഷദ്വീപില്‍ തിരിച്ചടിയായി കപ്പല്‍ യാത്രാനിരക്ക്; കൊച്ചി ലക്ഷദ്വീപ് റൂട്ടില്‍ 40 ശതമാനത്തിലധികം വര്‍ധന

By webdesk18

June 03, 2025

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്രാനിരക്ക് കുത്തനെ കൂട്ടി. കൊച്ചി ലക്ഷദ്വീപ് റൂട്ടില്‍ 40 ശതമാനത്തിലധികമാണ് വര്‍ധിപ്പിച്ചത്. പെരുന്നാള്‍ അവധിക്കാലത്ത് നിരക്ക് വര്‍ധന തിരിച്ചടിയായി. കൊച്ചി ലക്ഷദ്വീപ് റൂട്ടിന് പുറമെ വിവിധ ദ്വീപുകള്‍ക്കിടയിലും കപ്പല്‍ നിരക്ക് കൂട്ടിയിട്ടുണ്ട്.

അതേസമയം, നിരക്ക് വര്‍ധന തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പറഞ്ഞു. ഏതടിസ്ഥാനത്തിലാണ് ഇത്രയും നിരക്ക് കൂട്ടിയതെന്നും അനീതിയും അന്യായവുമായ ഉത്തരവാണിതെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

330 രൂപയായിരുന്നു കൊച്ചിയില്‍ നിന്ന് കവരത്തിലേക്ക് ബങ്ക് സീറ്റിന്റെ നിരക്ക്. ഇപ്പോഴത് 470 രൂപയാക്കി വര്‍ധിപ്പിച്ചു.ആന്ത്രോത്ത് ദ്വീപിലേക്ക് ബങ്ക് ക്ലാസ് ടിക്കറ്റ് 260 രൂപയായിരുന്നത് 370 രൂപയാക്കി.