kerala

കൊച്ചിയിലെ കപ്പലപകടം; കൊല്ലം തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ നീക്കുന്നത് വൈകും

By webdesk18

May 27, 2025

കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയതിന് പിന്നാലെ കൊല്ലം തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ നീക്കുന്നത് വൈകിയേക്കും. കടലിലൂടെ കൊല്ലം പോര്‍ട്ടിലേക്ക് എത്തിക്കാനുള്ള നീക്കം മോശം കാലാവസ്ഥയിലും ശക്തമായ തിരമാലയും കാറ്റും മൂലം പാളിയിരുന്നു.

അതെസമയം, കണ്ടെയ്‌നറുകള്‍ അടിഞ്ഞ പ്രദേശത്തെ റോഡുകള്‍ക്ക് വീതി കുറവായതിനാല്‍ കര മാര്‍ഗ്ഗവും മാറ്റാനാകില്ല. കണ്ടെയ്‌നറുകള്‍ മുറിച്ച് ചെറു കഷണങ്ങളാക്കി കൊണ്ടുപോകാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഇതിനായി കസ്റ്റംസിന്റെ അനുമതി തേടും. ഇതുവരെ കൊല്ലത്ത് അടിഞ്ഞത് 35 കണ്ടെയ്‌നറുകളാണ്.

കണ്ടെയ്‌നറുകള്‍ നീക്കാന്‍ കമ്പനി നിയോഗിച്ച ഏഴ് റസ്‌ക്യൂ ടീമുകള്‍ കൊല്ലത്ത് എത്തുമെന്നും റസ്‌ക്യു ടീമിന് ജില്ലാ ദുരന്താ നിവാരണ അതോറിറ്റി സഹായം ഉറപ്പാക്കിയിരുന്നു. സാഹചര്യങ്ങള്‍ പ്രതികൂലമായതോടെയാണ് തിരിച്ചടിയായത്.