Connect with us

Culture

പി.എന്‍.ബി തട്ടിപ്പ്: ബി.ജെ.പിയെ വലിച്ചു കീറി ശിവസേന, കോണ്‍ഗ്രസ്സ് പോലും ഉന്നയിക്കാത്ത ഗുരുതരമായ ആരോപണങ്ങളുമായി ശിവസേന

Published

on

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജെ പിയെ വലിച്ചു കീറി എന്‍.ഡി.എ സഖ്യ കക്ഷിയായ ശിവസേനയുടെ മുഖപത്രങ്ങളായ സാമ്‌നയും, ദോ പഹര്‍ ക സാമ്‌നയും. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയലില്‍ രൂക്ഷമായ ഭാഷയിലാണ് പി.എന്‍.ബി തട്ടിപ്പിനെ കുറിച്ചു പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയെ എന്നത്തേക്കുമായി അവസാനിപ്പിക്കാന്‍ നീരവ് മോദിയെ റിസര്‍വ് ബാങ്കിന്റെ ഗവര്‍ണ്ണറാക്കണമെന്ന ആവശ്യത്തോടെയാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.

ബിജെപിക്കും മോദിക്കുമെതിരെ കോണ്‍ഗ്രസ്സ് പോലും ഉന്നയിക്കാത്ത ഗുരുതരമായ ആരോപണങ്ങളാണ് ശിവസേന ഉന്നയിച്ചിരിക്കുന്നത്. മുനവെച്ച വാക്കുകള്‍ കൊണ്ടെഴുതിയ എഡിറ്റോറിയലില്‍ നീരവ് മോദിയും കുടുംബവും ജനുവരി ആദ്യം തന്നെ തട്ടിപ്പ് പുറത്താകുമെന്ന മന്‍സിലാക്കി രാജ്യം വിട്ടുവെന്ന് പറയുന്നു. എന്നാല്‍ ഈ മാന്യന്‍ ജനുവരി അവസാന വാരം നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ നരേന്ദ്ര മോദിക്കൊപ്പം ഫോട്ടോ സെഷനില്‍ പങ്കെടുത്തത് എങ്ങനെ എന്നും ചോദിക്കുന്നു.

ബിജെപിയുടെ പ്രധാന ഫണ്ട് റൈസര്‍മാരില്‍ ഒരാളാണ് നീരവ് എന്ന് എഡിറ്റോറിയലില്‍ പറയുന്നു. സഖ്യ കക്ഷിയായ ശിവസേന ബി ജെപി യുടെ മുഖത്തടിക്കുന്നതു പോലെയാണ് എഡിറ്റോറിയല്‍. തെരഞ്ഞെടുപ്പുകളില്‍ നീരവ് ‘മല പോലെ’ പണം ബിജെപിക്ക് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഒരു കാര്യം അറിയണം. മാസങ്ങള്‍ക്കു മുന്‍പ് നീരവ് മോദിക്കെതിരെ പി.എന്‍.ബി സിബിഐക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും ജനുവരി അവസാനം എങ്ങനെ അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു? അദ്ദേഹത്തിന്റെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നെങ്കില്‍ പരാതിയെ കുറിച്ച് അറിയാന്‍ കഴിയുമായിരുന്നു എന്ന് സാമ്‌ന പരിഹസിക്കുന്നു.

ഒരു സാധാരണക്കാരന് ആശുപത്രി ചികിത്സക്കും മരിച്ചാല്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്നതിന് പോലും ആധാര്‍ നിര്‍ബന്ധമാകുമ്പോള്‍ നീരവ് മോദിക്ക് ആധാര്‍ കാര്‍ഡ് പോലും ഇല്ലാതെ 11,500 കോടി വായ്പ ലഭിക്കുന്നു. 500 രൂപയുടെ വായ്പാ തിരിച്ചടക്കാന്‍ ശേഷിയില്ലാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ 150,000 കോടി രൂപ ബാങ്കുകളെ കബളിപ്പിച്ചു രാജ്യത്തിന് പുറത്തു സുഖമായി വാഴുന്നു. മോദിയുടെ ഭരണത്തില്‍ ഇമേജ് ബില്‍ഡിങ്ങും പരസ്യപ്രചാരണവും മാത്രമാണ് നടക്കുന്നത്. രാജ്യം കൊള്ളയടിക്കുന്നത് ചൂണ്ടിക്കാട്ടിയ രഘുറാം രാജനെ ഇവര്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ സ്ഥാനത് നിന്ന് പുറത്താക്കി. ‘പകരം നീരവിനെ നിയമിക്കുക, അദ്ദേഹം ഈ രാജ്യത്തെ അവസാനിപ്പിച്ചു തരും’ എന്ന് അതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending