മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ ശിവസേന പിന്തുണച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ആരെങ്കിലും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ രാഷ്ട്രപതിയാക്കിയാല്‍ തങ്ങള്‍ അവര്‍ക്കൊപ്പമുണ്ടാകില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കു മാത്രമേ അത്തരം തീരുമാനങ്ങള്‍ ഗുണം ചെയ്യുകയുള്ളൂ. വികസന മുഖത്തു നിന്നു രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്തു നിലപാട് കൈക്കൊള്ളണമെന്നതു സംബന്ധിച്ച് തീരുമാനിക്കാന്‍ പാര്‍ട്ടി ഇന്നു ഉന്നതതല യോഗം ചേരുന്നുണ്ട്. കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച ശേഷമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ തങ്ങളെ ഇക്കാര്യമറിയിച്ചതെന്ന് ശിവസേന കുറ്റപ്പെടുത്തി.

uddhav_650x400_41497891742
തെരഞ്ഞെടുപ്പിന് പിന്തുണ തേടി അമിത് ഷാ കഴിഞ്ഞ ദിവസം ബാന്ദ്രയിലെ വസതിയിലെത്തി ഉദ്ധവ് തക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ അറിഞ്ഞ ശേഷം തീരുമാനമറിയിക്കാമെന്നായിരുന്നു മറുപടി.
എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനക്ക് മഹാരാഷ്ട്രയില്‍ 63 എംഎല്‍എമാരും 18 ലോകസഭാ എംഎപിമാരും മൂന്നു രാജ്യസഭാംഗങ്ങളുമാണുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും യുപിഎ സ്ഥാനാര്‍ത്ഥികളായ പ്രതിഭ പാട്ടീലിനെയും പ്രണബ് മുഖര്‍ജിയെയുമാണ് സേന പിന്തുണച്ചിരുന്നത്.