Connect with us

kerala

എല്‍.കെ ജിയിലേക്ക് പോകുന്ന കുട്ടിയുടെ വികാരം: എ.എന്‍ ഷംസീര്‍ ; നിയമസഭാ സമ്മേളനം നാളെ

വിഴിഞ്ഞത്തെ പ്രക്ഷോഭവും കേന്ദ്രസേനയെ നിയോഗിക്കുന്നതും വിലക്കയറ്റവും റേഷന്‍ വിതരണത്തിലെ തകരാറുമെല്ലാം ചര്‍ച്ചാവിഷയമാകും എന്നുറപ്പാണ്.

Published

on

നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ, പുതിയ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പാര്‍ട്ടിനേതാക്കളുമായും പഴയ സ്പീക്കര്‍മാരുമായും കൂടിക്കാഴ്ച നടത്തി. ആദ്യമായി എല്‍.കെ.ജിയിലേക്ക് പോകുന്ന കുട്ടിയുടെ വികാരമാണ ്‌സഭയെ ആദ്യമായി അഭിമുഖീകരിക്കുമ്പോള്‍ തനിക്കുള്ള വികാരമെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കി. തന്നെ ആരും ഭയക്കേണ്ട. തനിക്കും മന്ത്രി മുഹമ്മദ് റിയാസിനും ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ഷംസീര്‍ പറഞ്ഞു.
നിയമസഭയില്‍ വലിയ കോലാഹലം സൃഷ്ടിക്കാറുള്ള ഷംസീറിനെ സ്പീക്കറാക്കിയതിനെതിരെ വലിയ ട്രോളാണ് കേരളത്തിലുയര്‍ന്നിരുന്നത്. വികൃതിക്കുട്ടിയെ ക്ലാസ് ലീഡറാക്കിയതുപോലെയാണെന്നായിരുന്നു കമന്റുകള്‍. എന്നാല്‍ പക്വതയാര്‍ന്ന സമീപനമായിരിക്കും തനിക്കുള്ളതെന്നാണ് ഷംസീര്‍ വ്യക്തമാക്കുന്നത്.

മന്ത്രി റിയാസിന്റെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഷംസീര്‍ വിവാദമുയര്‍ത്തിയത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയായിരുന്നു. സഭാസമ്മേളനം നാളെ ആരംഭിക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഷംസീറിലേക്കുതന്നെയാണ്. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് സമ്മേളനത്തില്‍വരുമെന്നാണ് കരുതുന്നത്. വിഴിഞ്ഞത്തെ പ്രക്ഷോഭവും കേന്ദ്രസേനയെ നിയോഗിക്കുന്നതും വിലക്കയറ്റവും റേഷന്‍ വിതരണത്തിലെ തകരാറുമെല്ലാം ചര്‍ച്ചാവിഷയമാകും എന്നുറപ്പാണ്. സഭ പ്രക്ഷുബ്ധമായാല്‍ ഷംസീറിന്റെ പതിവുരീതി ഉണ്ടാകുമോ എന്നാണ ്ജനം ഉറ്റുനോക്കുന്നത്. വിഴിഞ്ഞത്തെച്ചൊല്ലി കേരളകോണ്‍ഗ്രസ് എം ഇടഞ്ഞ് നില്‍ക്കുന്നതും സര്‍ക്കാരിന് തലവേദനയാകും.

സ്പീക്കര്‍ എം.ബി രാജേഷിനെ മന്ത്രിയാക്കിയതിനെതുടര്‍ന്നായിരുന്നു ഷംസീറിന്റെ സ്പീക്കര്‍ പദവിയേറ്റം. മന്ത്രിയായിരുന്ന എം.വി ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയാക്കിയതിനെതുടര്‍ന്നായിരുന്നു ഇത്. കോടിയേരി ബാലകൃഷ്ണന്റെ ശിഷ്യനായി അറിയപ്പെടുന്ന ഷംസീറിന് സ്പീക്കര്‍ കസേര ലഭിക്കുന്നതാകട്ടെ കോടിയേരിയുടെ മരണത്തെതുടര്‍ന്നാണെന്നതും കൗതുകകരം.

kerala

മലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

Published

on

മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ മുണ്ടങ്ങമറ്റം സ്വദേശി ചിത്രപ്രിയ(19)യാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു.

ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുരുത്തിപ്പറമ്പിലെ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ.

പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളും തലയില്‍ കല്ലുപയോഗിച്ച് ഇടിച്ച പാടുകളുമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. ഇതേതുടര്‍ന്ന് കാലടി പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കും. ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

Continue Reading

kerala

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്

റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.

Published

on

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. ചീയമ്പം ഉന്നതിയിലെ മാച്ചി(60)ക്കാണ് കാലിന് പരിക്കേറ്റത്. റോഡരികിലൂടെ കടന്നുപോകുകയായിരുന്ന ഇവരെ ആന തുമ്പിക്കൈ കൊണ്ട് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. പശുവിനെ മേയ്ച്ച് മാച്ചിയും മകളും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

പരിക്കേറ്റവരെ പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പൊന്മുടിയില്‍ വോട്ട് ചെയ്യാന്‍ പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാട്ടാന നശിപ്പിച്ചിരുന്നു. കൊമ്പ് കൊണ്ട് കുത്തി നശിപ്പിക്കുകയായിരുന്നു. പൊന്മുടി സ്വദേശി രാഹുലിന്റെ കാറാണ് നശിപ്പിച്ചത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം എടുത്തുമാറ്റി.

Continue Reading

kerala

എറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.

Published

on

എറണാകുളം പള്ളുരുത്തിയില്‍ കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍. ജിന്‍സന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇതിന് പിന്നാലെ നമ്പ്യാപുരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കടവരി വാര്‍ഡിലും കള്ളവോട്ടിനെ ചൊല്ലി ബിജെപി സിപിഎം സംഘര്‍ഷം നടന്നിരുന്നു. നേരത്തെ, തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപണമുന്നയിച്ചിരുന്നു.

Continue Reading

Trending