kerala

കൊച്ചി ബാറിലെ വെടിവെപ്പ്; പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി

By webdesk14

February 12, 2024

കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ മുടവൂരിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ എത്തിയത് KL51B2194 നമ്പർ ഫോർഡ് ഫിഗോ കാറികാറിലാണെന്നാണ് വിവരം.

തിങ്കളാഴ്ച പുലർച്ചെ 12 മണിക്കായിരുന്നു ആക്രമണം. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം.

വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതികൾക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.