News

അമേരിക്കയിലെ വെടിവെപ്പ്: പ്രതി വെടിവെച്ച് ആത്മഹത്യ ചെയ്തു

By webdesk13

January 23, 2023

യുഎസിലെ കാലിഫോര്‍ണിയയില്‍ ചൈനീസ് പുതുവര്‍ഷാഘോഷത്തിനിടെ വെടിവെപ്പ് നടത്തിയ പ്രതി വെടിവെച്ച് മരിച്ചതായി പോലീസ്. പോലീസ് അക്രമിയുടെ വാന്‍ തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാനിലുള്ളില്‍ സ്വയം വെടിവെച്ച് മരിച്ചത്.

ഹുയു കാന്‍ ട്രാന്‍ എന്ന 72 കാരനാണ് ആക്രമണത്തിന് പിന്നില്‍. ലൂസിയാനയിലെ ബാറ്റണ്‍ റോഗില്‍ സ്ഥിതി ചെയ്യുന്ന നിശാ ക്ലബ്ബിലാണ് ആക്രമണമുണ്ടായത്.രാത്രി 10 മണിയോടെയാണ് (യുഎസ് സമയം) ഇവിടെ വെടിവെപ്പ് നടന്നത്. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടിയ സാഹചര്യമുണ്ടായിരുന്നു. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഒരു നഗരമാണ് മോണ്ടേറി പാര്‍ക്ക്. ലോസ് ഏഞ്ചല്‍സ് നഗരമധ്യത്തില്‍ നിന്ന് ഏകദേശം 7 മൈല്‍ (11 കിലോമീറ്റര്‍) അകലെയാണ് ഇത്.