Video Stories

ബാങ്കിന് മുമ്പില്‍ വെടിവെയ്പ്പ്, അക്രമിയടക്കം അഞ്ച്‌പേര്‍ കൊല്ലപ്പെട്ടു; ഞെട്ടല്‍ മാറാതെ അമേരിക്ക

By webdesk13

April 10, 2023

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്. അമേരിക്കയില്‍ കെന്റക്കി സംസ്ഥാനത്തിലെ ലൂയിവിലെ നഗരത്തിലെ ഒരു ബാങ്കിലാണ് വെടിവെയ്പ്പും കൊലപാതകവും നടന്നത്. ആക്രമണത്തില്‍ 5പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അക്രമിയടക്കമുള്ള അഞ്ച് പേരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന സൂചന. ആക്രമത്തില്‍ പരിക്കേറ്റ ആറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം തിങ്കളാഴാച്ച രാവിലെ 8:30ന് ഓള്‍ഡ് നാഷണല്‍ ബാങ്കിലാണ് വെടിവെയ്പ്പ് നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.